മാര്‍ക്ക് പിക്‌നിക്ക് ജൂണ്‍ 11-ന് - റോയി ചേലമലയില്‍, സെക്രട്ടറി

Picture

ഷിക്കാഗോ: മലയാളി അസോസിയേഷന്‍ ഓഫ് റെസ്പിരേറ്ററി കെയറിന്റെ ഈവര്‍ഷത്തെ സമ്മര്‍പിക്‌നിക്ക് ജൂണ്‍ 11-നു ശനിയാഴ്ച സ്‌കോക്കിയിലുള്ള ലിയോണ്‍ പാര്‍ക്കില്‍ (7640 കോസ്റ്റനര്‍ അവന്യൂ, സ്‌കോക്കി, ഇല്ലിനോയി, 60076) വച്ച് നടത്തപ്പെടും. രാവിലെ 9.30-ന് പ്രഭാത ഭക്ഷണത്തോടുകൂടി ആരംഭിക്കുന്ന പക്‌നിക്ക് പരിപാടികള്‍ സായാഹ്നം 7 വരെ തുടരും. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി നിരവധി മത്സരങ്ങളും വിനോദ പരിപാടികളും പിക്‌നിക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹോസ്പിറ്റലുകളുടെ അടിസ്ഥാനത്തില്‍ നടത്തപ്പെടുന്ന വടംവലി മത്സരമാണ് ഈവര്‍ഷത്തെ പുതുമ.

മാര്‍ക്ക് എക്‌സിക്യൂട്ടീവിന്റെ നേരിട്ടുള്ള ചുമതലയില്‍ നടത്തപ്പെടുന്ന പിക്‌നിക്ക് കോര്‍ഡിനേറ്റ് ചെയ്യുന്നത് വൈസ് പ്രസിഡന്റ് ഷാജന്‍ വര്‍ഗീസാണ്. പിക്‌നിക്ക് കൗതുകകരവും ഉല്ലാസപ്രദവുമാക്കാന്‍ ഉപകരിക്കുന്ന അംഗങ്ങളുടെ നവീന ആശയങ്ങള്‍ സംഘാടകര്‍ സ്വാഗതം ചെയ്യുന്നു. ഇല്ലിനോയിയിലെ എല്ലാ റെസ്പിരേറ്ററി കെയര്‍ പ്രൊഫഷണലുകളേയും കുടുംബാംഗങ്ങള്‍ക്കൊപ്പം ഈ സംരംഭത്തിലേക്ക് സംഘാടകര്‍ പ്രതീക്ഷിക്കുകയും പിക്‌നിക്കില്‍ ഉടനീളം ഏവരും ആവേശകരമായി പങ്കെടുത്ത് മാര്‍ക്ക് അംഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന കൂട്ടായ്മയും, സഹകരണവും ശക്തിപ്പെടുത്തണമെന്ന് പ്രസിഡന്റ് യേശുദാസ് ജോര്‍ജ് താത്പര്യപ്പെടുന്നു.



--
MARC - Illinois

visit : www.marcillinois.org

Comments