MARC NEWS IN WEBSITES AND NEWS PAPERS

യേശു­ദാസ് ജോര്‍ജ് പ്രസി­ഡന്റായി മാര്‍ക്കിന് പുതിയ നേതൃത്വം   - റോയി ചേല­മ­ല­യില്‍

Picture

മികച്ച പ്രഭാ­ഷ­കനും സംഘാ­ട­ക­നു­മായ യേശു­ദാസ് ജോര്‍ജ് പ്രസി­ഡന്റായി അനു­ഭ­വ­സ്ഥ­രേയും യുവാ­ക്ക­ളേയും സമ­ന്വ­യി­പ്പി­ച്ചു­കൊ­ണ്ടുള്ള മാര്‍ക്കിന്റെ പുതിയ നേതൃത്വം ചുമ­ത­ല­യേ­റ്റു. ഷാജന്‍ വര്‍ഗീസ് (വൈസ് പ്രസി­ഡന്റ്), റോയി ചേല­മ­ല­യില്‍ (സെ­ക്ര­ട്ട­റി), ജയ്‌മോന്‍ സ്കറിയ (ജോ­യിന്റ് സെക്ര­ട്ട­റി), ഷാജു മാത്യു (ട്ര­ഷ­റര്‍), സണ്ണി കൊട്ടു­കാ­പ്പ­ള്ളില്‍ (ജോ­യിന്റ് ട്രഷ­റര്‍), ജോണ്‍ ചിറ­യില്‍ (ഓര്‍ഗ­നൈ­സിംഗ് സെക്ര­ട്ട­റി) എന്നി­വ­രാണ് എക്‌സി­ക്യൂ­ട്ടി­വിലെ ഇതര അംഗ­ങ്ങള്‍.

മാക്‌സ് ജോയി (ഓ­ഡി­റ്റര്‍), ജോര്‍ജ് ഒറ്റ­പ്ലാ­ക്കല്‍ (പി.­ആര്‍.­ഒ), സ്കറി­യാ­ക്കുട്ടി തോമ­സ്, വിജ­യന്‍ വിന്‍സെന്റ്, സാം തുണ്ടി­യില്‍, ജോസ് കല്ലി­ടു­ക്കില്‍ (ഉ­പ­ദേ­ശ­ക­സ­മിതി അംഗ­ങ്ങള്‍), റെജി­മോന്‍ ജേക്ക­ബ്, സനീഷ് ജോര്‍ജ് (എ­ഡ്യൂ­ക്കേ­ഷന്‍ കോര്‍ഡി­നേ­റ്റേ­ഴ്‌സ്), ഷൈനി ഹരി­ദാ­സ്, സമയാ ജോര്‍ജ്, ജനി­മോള്‍ ജേക്ക­ബ്, ലൂക്കോസ് ജോസഫ് (എന്റര്‍ടൈന്‍മെന്റ് കമ്മിറ്റി അംഗ­ങ്ങള്‍) എന്നി­വര്‍ ഉള്‍പ്പെ­ടു­ന്ന­താണ് പുതിയ എക്‌സി­ക്യൂ­ട്ടീവ് കമ്മി­റ്റി.

ജനു­വരി 9-ന് ചിക്കാ­ഗോ­യില്‍ വച്ച് നട­ത്ത­പ്പെട്ട മാര്‍ക്ക് കുടുംബ സംഗ­മ­ത്തില്‍ വച്ചാണ് പുതിയ ഭര­ണ­സ­മിതി ചുമ­ത­ല­യേ­റ്റ­ത്.

മികച്ച രീതി­യില്‍ നട­ത്തി­വ­രുന്ന മാര്‍ക്കിന്റെ വിദ്യാ­ഭ്യാസ സെമി­നാ­റു­ക­ളിലെ പങ്കാ­ളിത്തം ഇനിയും വര്‍ദ്ധി­പ്പി­ക്കു­ക, കൂടു­തല്‍ ആയു­ഷ്കാല അംഗ­ങ്ങളെ ഉള്‍പ്പെ­ടുത്തി സംഘ­ട­നയെ ശക്തി­പ്പെ­ടു­ത്തു­ക, ജീവ­കാ­രുണ്യ പ്രവര്‍ത്ത­ന­ങ്ങള്‍ക്കായി ഫണ്ട് റൈസിംഗ് സംഘ­ടി­പ്പി­ക്കു­ക, സംഘ­ട­ന­യുടെ പ്രവര്‍ത്ത­ന­ങ്ങള്‍ അംഗ­ങ്ങ­ളി­ലെ­ത്തി­ക്കാന്‍ ഇ-­ബു­ള്ള­റ്റിന്‍ ആരം­ഭി­ക്കു­ക, വിവിധ മെഡി­ക്കല്‍ പ്രൊഫ­ഷ­നു­ക­ളിലെ വിദ­ഗ്ധരെ ഉള്‍പ്പെ­ടുത്തി മല­യാളി സമൂ­ഹ­ത്തി­നായി ഹെല്‍ത്ത് കെയര്‍ അഡൈ്വ­സറി ബോര്‍ഡിന് രൂപം നല്‍കുക തുട­ങ്ങിയ ലക്ഷ്യ­ങ്ങ­ളോ­ടു­കൂടിയുള്ള പ്രവര്‍ത്ത­ന­മാണ് പുതിയ എക്‌സി­ക്യൂ­ട്ടീവ് വിഭാ­വനം ചെയ്യു­ന്ന­ത്.

മാര്‍ക്കിന്റെ അംഗ­ത്വ­സ­മാ­ഹ­രണ സംരം­ഭ­ത്തില്‍ മല­യാ­ളി­ക­ളായ എല്ലാ റെസ്പി­രേ­റ്ററി കെയര്‍ പ്രൊഫ­ഷ­ണ­ലു­കളും സഹ­ക­രി­ക്ക­ണ­മെന്നും, മാര്‍ച്ച് 5-ന് ശനി­യാഴ്ച നട­ത്തുന്ന വിദ്യാ­ഭ്യാസ സെമി­നാ­റി­ലേക്ക് ഇനിയും രജി­സ്റ്റര്‍ ചെയ്യാ­ത്ത­വര്‍ ഉടന്‍ രജി­സ്‌ട്രേ­ഷന്‍ നടത്തി സീറ്റ് ഉറ­പ്പു­വ­രു­ത്ത­ണ­മെന്നും പുതിയ പ്രസി­ഡന്റ് യേശു­ദാസ് ജോര്‍ജ് അഭ്യര്‍ത്ഥി­ച്ചു.

--
MARC - Illinois

visit : www.marcillinois.org

Comments