| ചിക്കാഗോ: മലയാളി അസോസിയേഷന്‍ ഓഫ് റെസ്‌പിരേറ്ററി കെയറിന്റെ വാര്‍ഷിക കുടുംബസംഗമം ജനുവരി 9-ന് ശനിയാഴ്‌ച മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ കാത്തലിക് പാരീഷ് ഹാളില്‍ വച്ച് നടത്തപ്പെടുന്നതാണ്. സായഹ്നം 5.30-നു ആരംഭിക്കുന്ന ആഘോഷ പരിപാടികള്‍ രാത്രി 11.30 വരെ തുടരുന്നതായിരിക്കും. സമ്മേളനം മധുരമേറിയൊരു അനുഭൂതിയാക്കിതീര്‍ക്കുവാന്‍ മാര്‍ക്ക് കുടുംബത്തിലെ പ്രതിഭാസമ്പന്നരെ ഉള്‍പ്പെടുത്തി 3 മണിക്കൂര്‍ നീളുന്ന വൈവിധ്യമേറിയ കലാവിരുന്ന് അവതരിപ്പിക്കുന്നതാണ്.
മാര്‍ക്കിന്റെ വാര്‍ഷിക ജനറല്‍ബോഡിയോഗം നവംബര്‍ 14-നു ശനിയാഴ്‌ച നടത്തപ്പെട്ടു. പ്രസിഡന്റ് സ്‌കറിയാക്കുട്ടി തോമസ് അധ്യക്ഷം വഹിച്ച യോഗത്തില്‍ സെക്രട്ടറി വിജയന്‍ വിന്‍സെന്റ് സംഘടനയുടെ കഴിഞ്ഞ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ സാം തുണ്ടിയില്‍ ഫിനാന്‍സ് റിപ്പോര്‍ട്ടും, ഓഡിറ്റര്‍ ഷാജന്‍ വര്‍ഗീസ് ഓഡിറ്റ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. അംഗങ്ങള്‍എല്ലാവരും സജീവമായി പങ്കെടുത്ത വിശദ ചര്‍ച്ചകള്‍ക്ക് ശേഷം മൂവരുടേയും റിപ്പോര്‍ട്ടുകള്‍ യോഗം പാസ്സാക്കി. അടുത്ത രണ്ട് വര്‍ഷത്തേയ്‌ക്കുള്ള മാര്‍ക്ക് ഭാരവാഹികളെ സമ്മേളനത്തില്‍ വച്ച് ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു. യേശുദാസ് ജോര്‍ജ്(പ്രസിഡന്റ്), ഷാജന്‍ വര്‍ഗീസ്(വൈസ് പ്രസിഡന്റ്), റോയി ചേലമലയില്‍(സെക്രട്ടറി), ജയ്‌മോന്‍ സ്‌കറിയാ(ജോ.സെക്രട്ടറി), ഷാജു മാത്യു(ട്രഷറര്‍), സണ്ണി കൊട്ടുകാപ്പള്ളി(ജോ.ട്രഷറര്‍), ജോണ്‍ ചിറയില്‍(ഓര്‍ഗനൈസിംഗ് സെക്രട്ടറി എന്നിവര്‍ ഉള്‍പ്പെടുന്നതാണ് സംഘടനയുടെ പുതിയ എക്‌സിക്യൂട്ടീവ് ബോര്‍ഡ്. കൂടാതെ മാക്‌സ് ജോയി(ഓഡിറ്റര്‍), സ്‌കറിയാക്കുട്ടി തോമസ്സ്, വിജയന്‍ വിന്‍സെന്റ്, സാം തുണ്ടിയില്‍, ജോസ് കല്ലിടിക്കില്‍(ഉപദേശക സമിതി അംഗങ്ങള്‍), റജിമോന്‍ ജേക്കബ്, സതീഷ് ജോര്‍ജ്ജ്(എഡ്യൂക്കേഷന്‍ കോര്‍ഡിനേറ്റേഴ്‌സ്), ജോര്‍ജ്ജ് ഒറ്റപ്ലാക്കല്‍(പി.ആര്‍.ഓ.), ലൂക്കോസ് ജോസഫ്, ഷൈനി ഹരിദാസ്, സമയാ ജോര്‍ജ്ജ്(എന്റര്‍ ടൈന്‍മെന്റ് കമ്മറ്റി മെംബേഴ്‌സ്) എന്നിവരേയും തിരഞ്ഞെടുത്തു. ജനുവരി 9ന് നടത്തപ്പെടുന്ന കുടുംബസംഗമത്തില്‍ വച്ച് പുതിയ ഭാരവാഹികള്‍ ചുമതല ഏല്‍ക്കും.
കഴിഞ്ഞ 14 വര്‍ഷക്കാലം മാതൃകാപരമായൊരു പ്രവര്‍ത്തന ശൈലിയിലൂടെ അംഗങ്ങളുടെയും സമൂഹത്തിന്റെയും നന്മയ്‌ക്കായി ഒട്ടനവധി കാര്യങ്ങള്‍ ചെയ്യുവാന്‍ ഈ സംഘടനയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്. ചിട്ടയോടെയും ആകര്‍ഷകവുമായി നടത്തപ്പെടുന്ന മാര്‍ക്ക് കുടുംബസംഗമം ഇല്ലിനോയിലെ മലയാളി റെസ്‌പിരേറ്ററി കെയര്‍ പ്രൊഫഷണലുകള്‍ക്ക് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമൊത്ത് ആനന്ദിയ്‌ക്കുവാനുള്ള അവസരം കൂടിയാണ്. ജനുവരി 9 ലെ ഫാമിലിനൈറ്റ് ആഘോഷത്തിലേയ്‌ക്ക് എല്ലാ മലയാളി റെസ്‌പിരേറ്ററി കെയര്‍ പ്രൊഫഷണലുകളേയും കുടുംബാംഗങ്ങളേയും മാര്‍ക്ക് പ്രസി.സക്കറിയാക്കുട്ടി തോമസ്, നിയുക്ത പ്രസി.യേശുദാസ് ജോര്‍ജ്ജ് എന്നിവര്‍ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു. കലാമേളയില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ മാര്‍ക്ക് എക്‌സിക്യൂട്ടീവുമായോ, എന്റര്‍ടൈന്‍മെന്റ് കമ്മറ്റിയുമായോ ബന്ധപ്പെടുക വിജയന്‍ വിന്‍സെന്റ് (സെക്രട്ടറി) അറിയിച്ചതാണിത്. |
Comments
Post a Comment