Re: MARC FAMILY NIGHT 2015 NEWS

Unable to attend.  Sorry

On Jan 11, 2015 1:59 PM, "Vijay Vincent" <vincent5726@gmail.com> wrote:

മാര്‍ക്ക് കുടുംബ സംഗമം ജനുവരി 24-ന്

Hello evryone, please see the news below. Our chief gusts name is Dr. Rachel George, presence health system VP (name correction from the news, printing mistake my apology) If you still not received your ticket, please contact Sam Thundiyil at 847-691-1096. Thanks Vijay
Picture

ഷിക്കാഗോ: മലയാളി അസോസിയേഷന്‍ ഓഫ് റെസ്പിരേറ്ററി കെയറിന്റെ ഈവര്‍ഷത്തെ കുടുംബ സംഗമവും, പുതുവത്സരാഘോഷവും ജനുവരി 24-ന് ശനിയാഴ്ച മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ കാത്തലിക് പാരീഷ് ഹാളില്‍ വെച്ച് നടത്തപ്പെടും. വൈകിട്ട് 6 മണിക്ക് ആരംഭിക്കുന്ന ആഘോഷപരിപാടികള്‍ 11 മണിവരെ തുടരുന്നതായിരിക്കും. 

ഈവര്‍ഷത്തെ ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യുന്നത് മാര്‍ക്ക് കുടുംബത്തിലെ മുതിര്‍ന്ന അംഗവും, ഷിക്കാഗോ മെതഡിസ്റ്റ് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്ററുമായ ജോസഫ് ചാണ്ടിയാണ്. പ്രസ്സന്‍സ് ഹെല്‍ത്ത് സിസ്റ്റം വൈസ് പ്രസിഡന്റ് റേച്ചല്‍ തോമ സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. 

മാര്‍ക്ക് കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേര്‍ന്ന് അവതരിപ്പിക്കുന്ന മൂന്നു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന നൃത്ത സംഗീതമേള ഈ കുടംബസംഗമത്തെ ആകര്‍ഷകമാക്കും. ഷിക്കാഗോയിലെ രണ്ട് പ്രമുഖ ചെണ്ടമേള ടീമുകള്‍ തമ്മില്‍ അരങ്ങേറുന്ന വാശിയേറിയ ചെണ്ടമേള മത്സരമാണ് ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടുന്ന മറ്റൊരു ഘടകം. 

കഴിഞ്ഞ 13 വര്‍ഷം തുടര്‍ച്ചയായി നടത്തപ്പെട്ട മാര്‍ക്ക് വാര്‍ഷിക കുടുംബ സംഗമം ഷിക്കഗോയിലെ മലയാളി റെസ്പിരേറ്ററി കെയര്‍ പ്രൊഫഷണലുകളുടെ അഭിമാനത്തിന്റേയും ഐക്യത്തിന്റേയും പ്രതീകമാണ്. സുഹൃദ്ബന്ധങ്ങളും കുടുംബ ബന്ധങ്ങളും പുതുക്കുവാന്‍ അവസരമാകുന്ന ഈ കുടുംബ സംഗമത്തിലേക്ക് ഇല്ലിനോയിയിലെ എല്ലാ റെസ്പിരേറ്ററി കെയര്‍ പ്രൊഫഷണലുകളേയും കുടുംബാംഗങ്ങളേയും മാര്‍ക്ക് എക്‌സിക്യൂട്ടീവിനുവേണ്ടി പ്രസിഡന്റ് സ്കറിയാ കുട്ടി തോമസ് സ്വാഗതം ചെയ്തു. സമ്മേളനത്തില്‍ കലാപരിപാടികള്‍ അവതരിപ്പിക്കുവാന്‍ താത്പര്യമുള്ളവര്‍ കോര്‍ഡിനേറ്റേഴ്‌സായ സമയാ ജോര്‍ജ് (847 903 0138), ഷൈനി ഹരിദാസ് (630 290 7143), സോണിയാ വര്‍ഗീസ് (847 708 9151)എന്നിവരുമായി ബന്ധപ്പെടുക. സെക്രട്ടറി വിജയന്‍ വിന്‍സെന്റ് അറിയിച്ചതാണിത്.

 

Comments