MARC educational seminar

Hello everyone, as you all know our next seminar will be on Oct 18th, time is running out please register on line www.marcillinois.org on or before the 10th. please see the news below. Thanks

Vijay (MARC secretary)

മാര്‍ക്ക്‌ സെമിനാര്‍ ഒക്‌ടോബര്‍ 18-ന്‌
Picture

ഷിക്കാഗോ: റെസ്‌പിരേറ്ററി കെയര്‍ പ്രാക്‌ടീഷണേഴ്‌സിന്റെ ലൈസന്‍സ്‌ പുതുക്കുന്നതിനാവശ്യമായ സി.ഇ.യുവിനായി മലയാളി അസോസിയേഷന്‍ ഓഫ്‌ റെസ്‌പിരേറ്ററി കെയര്‍ സംഘടിപ്പിക്കുന്ന അടുത്ത തുടര്‍ വിദ്യാഭ്യാസ സെമിനാര്‍ ഒക്‌ടോബര്‍ 18-ന്‌ ശനിയാഴ്‌ച നടത്തപ്പെടുന്നതാണ്‌. 

സ്‌കോക്കിയിലെ ഡബിള്‍ ട്രീ ഹോട്ടലില്‍ വെച്ചാണ്‌ ഈ സെമിനാര്‍ നടത്തപ്പെടുന്നത്‌. (9599, സ്‌കോക്കി ബുള്‍വാഡ്‌, സ്‌കോക്കി, ഇല്ലിനോയി 60007). രാവിലെ 7.30-ന്‌ രജിസ്‌ട്രേഷനോടുകൂടി ആരംഭിക്കുന്ന സെമിനാര്‍ ഉച്ചകഴിഞ്ഞ്‌ 2.30 വരെ തുടരുന്നതാണ്‌. റെസ്‌പിരേറ്ററി കെയര്‍ പ്രൊഫഷണലുകളുടെ തൊഴിലുമായി ഏറെ ബന്ധമുള്ള വിഷയങ്ങളെ ആസ്‌പദമാക്കി മെഡിക്കല്‍ ഫീല്‍ഡിലെ മൂന്ന്‌ വിദഗ്‌ധര്‍ ക്ലാസുകള്‍ എടുക്കും. ഈ ക്ലാസില്‍ പങ്കെടുക്കുന്നവര്‍ക്ക്‌ 6 സി.ഇ.യു ലഭിക്കുന്നതാണ്‌. www.marcillinois.org എന്ന വെബ്‌സൈറ്റിലൂടെ സെമിനാറിനുള്ള രജിസ്‌ട്രേഷന്‍ ഓണ്‍ലൈനായി ചെയ്യുവാന്‍ കഴിയും. 

രജിസ്‌ട്രേഷന്‍ ഫീസ്‌ മാര്‍ക്ക്‌ അംഗങ്ങള്‍ക്ക്‌ 5 ഡോളറും അംഗത്വമില്ലാത്തവര്‍ക്ക്‌ 35 ഡോളറുമാണ്‌. ഇതില്‍ ലഞ്ചും ഉള്‍പ്പെടും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: റെജിമോന്‍ ജേക്കബ്‌ (847 877 6898), സനീഷ്‌ ജോര്‍ജ്‌ (224 616 0457) എന്നിവരുമായി ബന്ധപ്പെടുക. 

 

Comments