MARC PICNIC 2014, Aug 23

hello everyone, this years MARC picnic will be on August 23rd. Please join with your family and friends for a day of fun and entertainment and food. see the news below. Thanks

Sincerely Vijay (MARC secretary)

മാര്‍ക്ക്‌ പിക്‌നിക്ക്‌ പിക്‌നിക്ക്‌ ഓഗസ്റ്റ്‌ 23-ന്‌



Picture

ഷിക്കാഗോ: ഷിക്കാഗോയില്‍ പ്രവര്‍ത്തിക്കുന്ന മലയാളി അസോസിയേഷന്‍ ഓഫ്‌ റെസ്‌പിരേറ്ററി കെയറിന്റെ 2014 സമ്മര്‍ പിക്‌നിക്ക്‌ ഓഗസ്റ്റ്‌ 23-ന്‌ ശനിയാഴ്‌ച നടത്തപ്പെടുന്നതാണ്‌. സ്‌കോക്കിയിലെ ലരാമി പാര്‍ക്കില്‍ രാവിലെ 9-ന്‌ ആരംഭിക്കുന്ന പിക്‌നിക്ക്‌ കൂട്ടായ്‌മ വൈകിട്ട്‌ 8 വരെ തുടരുന്നതായിരിക്കും. വിനോദത്തിനൊപ്പം കായികക്ഷമതയും പരീക്ഷിക്കുന്ന നിരവധി മത്സരങ്ങള്‍ വിവിധ പ്രായത്തില്‍പ്പെടുന്നവര്‍ക്കായി പിക്‌നിക്കില്‍ നടത്തപ്പെടുന്നതാണ്‌. 

ഈവര്‍ഷത്തെ മാര്‍ക്ക്‌ പിക്‌നിക്കിന്റെ സവിശേഷത, ഷിക്കാഗോ മലയാളി സമൂഹത്തെ ഒന്നാകെ ദുഖത്തിലാഴ്‌ത്തി അകാലത്തില്‍ വേര്‍പിരിഞ്ഞുപോയ പ്രവീണ്‍ വര്‍ഗീസിന്റെ സ്‌മരണ നിലനിര്‍ത്തുവാനായി ആരംഭിക്കുന്ന സോഫ്‌റ്റ്‌ ബോള്‍ ടൂര്‍ണമെന്റാണ്‌. എളിയ തോതില്‍ ആരംഭിക്കുന്ന ഈ വാര്‍ഷിക ടൂര്‍ണമെന്റ്‌ കാലക്രമേണ വലിയൊരു കായിക മാമാങ്കമായി മാറ്റുവാനാണ്‌ മാര്‍ക്ക്‌ എക്‌സിക്യൂട്ടീവ്‌ ലക്ഷ്യമിടുന്നത്‌. ടൂര്‍ണമെന്റ്‌ നടത്തിപ്പിനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി പിക്‌നിക്ക്‌ സ്‌പോര്‍ട്‌സ്‌ കോര്‍ഡിനേറ്റേഴ്‌സായ ബെന്‍സി ബെനഡിക്‌ട്‌, ജോര്‍ജ്‌ പ്ലാമൂട്ടില്‍ എന്നിവര്‍ അറിയിച്ചു. 

ഇല്ലിനോയിയിലെ എല്ലാ റെസ്‌പിരേറ്ററി കെയര്‍ പ്രൊഫഷണലുകളേയും കുടുംബാംഗങ്ങളേയും മാര്‍ക്ക്‌ പിക്‌നിക്കിലേക്ക്‌ പ്രസിഡന്റ്‌ സ്‌കറിയാക്കുട്ടി തോമസ്‌ സ്വാഗതം ചെയ്യുന്നു. സെക്രട്ടറി വിജയന്‍ വിന്‍സെന്റ്‌ അറിയിച്ചതാണിത്‌. 


Comments