MARC PICNIC NEWS മാര്‍ക്ക് പിക്‌നിക്ക് ജൂണ്‍ 10ന്




മാര്‍ക്ക് പിക്‌നിക്ക് ജൂണ്‍ 10ന്...

ഷിക്കാഗോ: മലയാളി അസോസിയേഷൻ ഓഫ് റെസ്പിരേറ്ററി കെയറിന്‍റെ (മാർക്ക്) ഈവർഷത്തെ സമ്മർ പിക്നിക്ക് ജൂണ്‍ പത്താംതീയതി ശനിയാഴ്ച സ്കോക്കിയിലുള്ള ലറാമി പാർക്കിൽ വച്ചു നടത്തപ്പെടുന്നു. (അഡ്രസ്: 5251 ഷെർവിൻ അവന്യൂ, സ്കോക്കി 60077). ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമുള്ള റെസ്പിരേറ്ററി തെറാപ്പിസ്റ്റുകളുടെ മാതൃസംഘടനയായ മാർക്കിന്‍റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന പിക്നിക്കിന്‍റെ ജനറൽ കോർഡിനേറ്റർ ഷാജൻ വർഗീസ് ആണ്. ഷാജനോടൊപ്പം സ്പോർട്സ് കോർഡിനേറ്റേഴ്സായി നവീൻ സിറിയക്, ബെൻസി ബെനഡിക്ട്, സമയ ജോർജ്, ഷൈനി ഹരിദാസ്, ടോം കാലായിൽ എന്നിവർ പ്രവർത്തിക്കും. കുട്ടികൾക്കും മുതിർന്നവർക്കുംവേണ്ടിയുള്ള വിവിധയിനം കായിക മത്സരങ്ങളും നിരവധി വിനോദ പരിപാടികളും ഉൾക്കൊള്ളിച്ചിരിക്കുന്നു. വിവിധ ഹോസ്പിറ്റൽ സിസ്റ്റംസിലെ തെറാപ്പിസ്റ്റുകൾ തമ്മിൽ മാർക്ക് എവർറോളിംഗ് ട്രോഫിക്കുവേണ്ടി മാറ്റുരയ്ക്കുന്ന വടംവലി മത്സരം പിക്നിക്കിന്‍റെ പ്രത്യേകതയാണ്. അമേരിക്കയിലെ തിരക്കിട്ട ജീവിതത്തിനിടയിൽ തെറാപ്പിസ്റ്റുകളുടെ കുടുംബങ്ങൾ തമ്മിൽ പരിചയപ്പെടുന്നതിനും സുഹൃദ് ബന്ധങ്ങൾ സ്ഥാപിക്കുന്നതിനും ഒരുമിച്ച് ഉല്ലസിക്കുന്നതിനും സഹായിക്കുന്ന ഈ പിക്നിക്കിൽ എല്ലാ മലയാളി റെസ്പിരേറ്ററി തെറാപ്പിസ്റ്റുകളും കുടുംബ സമേതം പങ്കെടുക്കണമെന്ന് പ്രസിഡന്‍റ് യേശുദാസൻ ജോർജും, ജനറൽ കണ്‍വീനർ ഷാജൻ വർഗീസും അഭ്യർത്ഥിക്കുന്നു. രാവിലെ 10 മണിക്ക് പ്രഭാത ഭക്ഷണത്തോടെ ആരംഭിക്കുന്ന പിക്നിക്കിൽ സ്വാദിഷ്ടമായ ബാർബിക്യൂവും ഉണ്ടായിരിക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു. പിക്നിക്കിന്‍റെ ക്രമീകരണങ്ങൾക്ക് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ റോയി ചേലമലയിൽ, ജയ്മോൻ സ്കറിയ, ഷാജു മാത്യു, സണ്ണി കൊട്ടുകാപ്പള്ളി, ജോണ്‍ ചിറയിൽ, സാം തുണ്ടിയിൽ, സ്കറിയാക്കുട്ടി തോമസ്, വിജയ് വിൻസെന്‍റ്, ജോസ് കല്ലിടുക്കിൽ, റഞ്ചി വർഗീസ്, മാക്സ് ജോയി, സനീഷ് ജോർജ്, റജിമോൻ ജേക്കബ് എന്നിവർ നേതൃത്വം നല്കും. മാർക്ക് സെക്രട്ടറി റോയി ചേലമലയിൽ അറിയിച്ചതാണിത്.

Dear friends,
As informed earlier our summer picnic will be held on Saturday, June 10.
Location:
Laramie Park, 5251 Sherwin Av. Skokie, IL 60077
Time: 10 AM to Sunset

We will have variety of entertainments, fun filled games and activities, competitions  for kids and prestigious Tug of War competition between hospital systems for the MARC ever rolling trophy.
Please adjust your schedule and attend the picnic with your families.
Please encourage your coworkers also to attend the picnic.
More details will be announced later.
Note:
1. Registration for our next educational seminar on August 19 is started. You can log in to www.marcillinois.org and sign up for the seminar. 6 CEUs will be awarded for the attendees.
2. New jobs are added everyday to the "Jobs" section in our website. Please visit the website often to get updated on the new job opportunities.

MARC - Illinois

visit : www.marcillinois.org

Comments